കാശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കണം; ഇന്ത്യയ്ക്ക് നിര്‍ദ്ദേശവുമായി യുഎന്‍

ദില്ലി: കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്ര സഭ. നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് താഴ്വരയില്‍ മനുഷ്യാവകാശം പുനസ്ഥാപിക്കണമെന്നും യുഎന്‍ വ്യക്തമാക്കി. കശ്മീരിലെ ജനങ്ങള്‍ക്ക് മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്. നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താനും മനുഷ്യാവകാശം പുനസ്ഥാപിക്കാനും ഞങ്ങൾ ഇന്ത്യൻ അധികാരികളോട് അഭ്യർത്ഥിക്കുകയാണ്,യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷന്‍ വക്താവ് റൂപർട്ട് കോൾവില്ലെ പറഞ്ഞു.നിയന്ത്രണങ്ങളില്‍ ചിലത് നീക്കം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും അവിടെ ജനജീവിതം സാധാരണഗതിയില്‍ ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

from Oneindia.in - thatsMalayalam News https://ift.tt/2PrBpWh
via IFTTT
Next Post Previous Post