ശരത് പവാറിനെ ഫോണില്‍ വിളിച്ച് ഉദ്ധവ്.... പുതിയ നീക്കത്തിലേക്ക് ശിവസേന, ബിജെപിയെ കൈവിടും
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്ന ശ്രമങ്ങള്‍ ബിജെപിയുടെ കൈവിട്ട് പോകുന്നു. ശിവസേന എന്‍സിപി ഉന്നത തല ചര്‍ച്ച നടത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പദം കിട്ടാതെ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. അതേസമയം ശരത് പവാറുമായി ഉദ്ധവ് താക്കറെ ഫോണില്‍ നേരിട്ട് സംസാരിച്ചു. ഇതോടെ ഉദ്ധവിന്റെ അറിവോടെയാണ് എല്ലാ നീക്കങ്ങളുമെന്ന് വ്യക്തമായിരിക്കുകയാണ്. അതേസമയം ശിവസേനയെ മെരുക്കാന്‍ മറുവശത്ത് ബിജെപിയും ഇറങ്ങി തിരിച്ചിരിക്കുകയാണ്.
from Oneindia.in - thatsMalayalam News https://ift.tt/34pFleb
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/34pFleb
via IFTTT