പിന്തിരിഞ്ഞ് ഗുജറാത്തിലെ ബിജെപി എംഎൽഎ, ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് പാർട്ടിക്കുളളിലെ കലാപം!
അഹമ്മദാബാദ്: അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയുടെ കോട്ട എന്ന വിളിക്കുന്ന ഗുജറാത്തില്‍ പാര്‍ട്ടിക്കുളളില്‍ കലാപം ഉടലെടുത്തിരിക്കുന്നത് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. സാവ്‌ളി മണ്ഡലത്തില്‍ നിന്നുളള എംഎല്‍എ കേതന്‍ ഇനാംദാറിന്റെ രാജി ഭീഷണിയാണ് ബിജെപിയെ പ്രതിസന്ധിയിലാക്കിയത്. കേതന്‍ രാജി ഭീഷണി മുഴക്കിയതിന് പിന്നാലെ സ്വന്തം പാളയത്തിലേക്ക് എംഎല്‍എയെ എത്തിക്കാന്‍ കോണ്‍ഗ്രസും രംഗത്ത് എത്തി. ഇതോടെയാണ് ബിജെപി നേതൃത്വത്തിന് അപകടം മണത്തത്. മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം രംഗത്ത് ഇറങ്ങിയിരിക്കുകയാണ് ഇടഞ്ഞ് നില്‍ക്കുന്ന എംഎല്‍എയെ വരുതിയിലാക്കാന്‍.
from Oneindia.in - thatsMalayalam News https://ift.tt/37rfh4x
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/37rfh4x
via IFTTT