കൂടത്തായി കൊലപാതക പരമ്പര; സിലികേസിൽ നിർണ്ണായക തെളിവ് ലഭിച്ചു, രാസപരിശോധന ഫലം പുറത്ത്!

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ലിസി കൊലപാതക കേസിൽ ഞെട്ടിക്കുന്ന തെളിവ് പുറത്ത്. കേസിൽ രാസപരിശോധന ഫലം പുറത്ത് വന്നു. കൊല്ലപ്പെട്ട സിലിയുടെ മൃതദേഹാവശിഷ്ടത്തിന്റെ രാസപരിശോധനയിൽ സോഡിയം സയനൈഡിന്റെ അംശം കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർ‌ട്ടുകൾ. കോഴിക്കോട് റീജണൽ കെമിക്കൽ ലാബിലാണ് രാസ പരിശോധന നടത്തിയത്. കൂടത്തായി കൊലക്കേസുകളിൽ റോയ്‌ തോമസിന്റെ മൃതദേഹം മാത്രമേ പോസ്റ്റുമോർട്ടം ചെയ്തിരുന്നുളളൂ.

from Oneindia.in - thatsMalayalam News https://ift.tt/38Egs0A
via IFTTT
Next Post Previous Post