ഹോണ്ട ലിവോ: വില 52,989

പുതിയ മോട്ടോര്‍സൈക്കിള്‍ ലിവോ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വിപണിയിലിറക്കി. ബൈക്കിന്റെ രണ്ട് വേരിയന്റുകള്‍ ലഭിക്കും. സെല്‍ഫ് സ്റ്റാര്‍ട്ട്, ഡ്രം ബ്രേക്ക്, അലോയ് വീല്‍ എന്നിവയുള്ള വേരിയന്റിന് 52,989 രൂപയാണ് ഏകദേശവില. ഡിസ്‌ക് ബ്രേക്ക് ഘടിപ്പിച്ച വിലയേറിയ വേരിയന്റിന് 55,489 രൂപ നല്‍കേണ്ടിവരും. 


ബ്ലൂ, വൈറ്റ്, ബ്രൗണ്‍, ബ്ലാക്ക് നിറങ്ങളില്‍ ലഭിക്കും. 110 സി.സി നാലു സ്‌ട്രോക്ക് എന്‍ജിന്‍ 9 ബി.എച്ച്.പി കരുത്ത് പകരും. ഇന്ധന ക്ഷമത വര്‍ധിപ്പിക്കാന്‍ ഹോണ്ട ഇക്കോ ടെക് സംവിധാനം ബൈക്കിലുണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. താരതമ്യേന വിലകുറഞ്ഞ സ്‌റ്റൈലിഷ് ബൈക്കുകള്‍ ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ യുവാക്കളെ മുന്നില്‍ക്കണ്ടാണ് ബൈക്ക് രൂപകല്‍പ്പന ചെയ്തതെന്ന് ഹോണ്ട അവകാശപ്പെടുന്നു.

Next Post Previous Post