നാലമ്പല തീര്‍ത്ഥാടനം: ക്ഷേത്രത്തിന് പുറത്തുനിന്ന് പ്രത്യേക വരി
തൃപ്രയാര്‍: നാലമ്പല തീര്‍ത്ഥാടകര്‍ക്കായി തൃപ്രയാര്‍ ക്ഷേത്രത്തിന് പുറത്തും ക്യൂ സംവിധാനം. പ്രത്യേക കവാടത്തിലൂടെ രണ്ടു വരിയായി ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ കയറാം. ക്ഷേത്രത്തിന് പുറത്ത് റോഡുവരെ മഴ നനയാതെ നില്‍ക്കാന്‍ പന്തലുമിട്ടിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് 5000 പേര്‍ക്ക് മഴ നനയാതെ നില്‍ക്കാനുള്ള സൗകര്യവും ഒരുക്കി.
നാലമ്പല തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് വലപ്പാട് സിഐ ആര്‍. രതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ക്ഷേത്രത്തിലും പരിസരത്തും സേവനത്തിനുണ്ടാകും. സി.സി.ടി.വി. കാമറകളും പ്രവര്‍ത്തിക്കും.
വെള്ളിയാഴ്ച ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് മുഴുവന്‍ പ്രസാദ ഊട്ട് നല്‍കുമെന്ന് ദേവസ്വം മാനേജര്‍ വി.എന്‍. സ്വപ്‌ന അറിയിച്ചു. രാവിലെ 10 മുതല്‍ മൂന്നു മണി വരെയാണ് പ്രസാദ ഊട്ട് ഉണ്ടാകുക.