ആര്‍ട്ടിക്കിള്‍ 370 ആഭ്യന്തര പ്രശ്നമെന്ന് യൂറോപ്യന്‍ യൂണിയന് പ്രതിനിധി സംഘം
ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന് പ്രതിനിധി സംഘം. കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയത് സ്ഥിതിഗതികളെക്കുറിച്ച് മനസ്സിലാക്കന്നതിനാണ് രാഷ്ട്രീയത്തില്‍ ഇടപെടാനല്ലെന്നാണ് സന്ദര്‍ശനത്തിന് ശേഷം സംഘം പ്രതികരിച്ചത്. ആഗോള തലത്തില്‍ ഭീഷണിയുയര്‍ത്തുന്ന ഭീകരവാദം തന്നെയാണ് കശ്മീരിലെ സുസ്ഥിരതക്ക് പ്രധാന ഭീഷണിയെന്ന് തിരിച്ചറിഞ്ഞു. ഇതാണ് താഴ് വരയിലെ നിഷ്കളങ്കരായ ജനങ്ങളുടെ ജീവനെടുക്കുന്നതെന്നും സംഘം പറയുന്നു.
from Oneindia.in - thatsMalayalam News https://ift.tt/2qYx4Ql
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2qYx4Ql
via IFTTT