വീണ്ടും എടിഎം കവർച്ചാ ശ്രമം; ദേശീയപാതയോരത്ത്... എടിഎമ്മിലുണ്ടായിരുന്നത് 5 ലക്ഷത്തോളം രൂപ!

തൃശൂർ: തൃശൂരിൽ എടിഎം കവർച്ച തുടർക്കഥയാകുന്നു. ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ എടിഎം കവര്‍ച്ചാശ്രമം. ആക്സിസ് ബാങ്കിന്‍റെ എടിഎം കുത്തിതുറന്ന് പണം എടുക്കാൻ ശ്രമിച്ചു. രാത്രിയിലും ആള്‍സഞ്ചാരമുളള പ്രദേശമായ ചാലക്കുടി ദേശീയപാതയുടെ സമീപത്തുള്ള എടിഎമ്മില്‍ അര്‍ദ്ധരാത്രിയോടെയാണ് കവര്‍ച്ചാശ്രമം ഉണ്ടായത്. മോഷ്ടാക്കള്‍ എടിഎം കൗണ്ടറിനകത്ത് കയറിയെങ്കിലും പണം അടങ്ങിയ ഭാഗം തുറക്കാൻ ഇവര്‍ക്ക് കഴിഞ്ഞില്ല. അഞ്ച് ലക്ഷത്തോളം രൂപ എടിഎമ്മിലുണ്ടായിരുന്നു.

from Oneindia.in - thatsMalayalam News https://ift.tt/33ZTLRT
via IFTTT
Next Post Previous Post