ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല... ബലാത്സംഗ ഇരയ്ക്ക് നേരെ ആസിഡാക്രമണം!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല, ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മറ്റൊരു ബലാത്സംഗ ഇരയ്‌ക്കെതിരെ പ്രതികള്‍ ആസിഡാക്രമണം നടത്തിയിരിക്കുകയാണ്. പരാതി പിന്‍വലിക്കാന്‍ യുവതി തയ്യാറാവാതിരുന്നതോടെ നാല് പ്രതികള്‍ക്ക് ഇവര്‍ക്ക് നേരെ ആസിഡാക്രമണം നടത്തുകയായിരുന്നു. യുപിയിലെ മുസഫര്‍നഗറിലാണ് സംഭവം. 30 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവര്‍ ഗുരുതരാവസ്ഥയിലാണ്.

from Oneindia.in - thatsMalayalam News https://ift.tt/34XYKDQ
via IFTTT
Next Post Previous Post