മധ്യപ്രദേശിന് നിര്‍ണായക ദിനം; ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുഖ്യറോള്‍, അടുത്ത നീക്കം ഇങ്ങനെ

ഭോപ്പാല്‍: മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത് ജ്യോതിരാദിത്യ സിന്ധ്യയുടെ നീക്കങ്ങളാണ്. അദ്ദേഹം രാജിവച്ച് ബിജെപിയില്‍ ചേരുകയും രാജ്യസസഭയിലേക്ക് മല്‍സരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജെപി സ്ഥാനാര്‍ഥിയായി ജ്യോതിരാദിത്യ സിന്ധ്യ പത്രിക സമര്‍പ്പിച്ചത്. ശേഷം ദില്ലിയിലേക്ക് പോയ സിന്ധ്യ ഞായറാഴ്ച അര്‍ധരാത്രിയോ തിങ്കളാഴ്ച പുലര്‍ച്ചെയോ ഭോപ്പാലില്‍ തിരിച്ചെത്തുമെന്നാണ് വിവരം. സിന്ധ്യയുടെ നീക്കങ്ങള്‍ എങ്ങനെയാകുമെന്നാണ് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/38Qw7d4
via IFTTT
Next Post Previous Post