മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഒവൈസി, 30,000 കോടിയുടെ സെൻട്രൽ വിസ്ത പദ്ധതിയല്ല വേണ്ടത്!

ഹൈദരാബാദ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പ്രതിപക്ഷ കക്ഷികളില്‍ നിന്നും വിമര്‍ശനം ശക്തമാകുന്നു. എഐഎംഐഎ തലവന്‍ അസദുദ്ദീന്‍ ഒവൈസി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. യാതൊരു മുന്നൊരുക്കവും കൂടാതെയാണ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് എന്ന് ഒവൈസി കുറ്റപ്പെടുത്തി. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒരു തരത്തിലുളള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയില്ല. ഈ സമയത്ത് ആയിരക്കണക്കിന് കോടിയുടെ സെൻട്രൽ വിസ്ത പദ്ധതിയല്ല വേണ്ടതെന്നും ഒവൈസി തുറന്നടിച്ചു.

from Oneindia.in - thatsMalayalam News https://ift.tt/3bzczfj
via IFTTT
Next Post Previous Post