'രാജ്യത്തിന് വേദന ദിനം'; ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കെതിരെ ആർഎസ്എസ് സംഘടന

ദില്ലി;‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' പാക്കേജിന്റെ ഭാഗമായുള്ള നിർമ്മല സീതാരാമന്റെ സ്വകാര്യവത്കരണ പ്രഖ്യാപനങ്ങൾക്കെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടനയായ ബിഎംഎസ്. രാജ്യത്തിന് ഇന്നത്തെ ദിവസം വേദനയുടെയും നിരാശയുടേതുമാണ്. എട്ട് മേഖലകളിലെ സ്വകാര്യവൽക്കരണത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ കേന്ദ്രസർക്കാരിന്റെ ആശയ ദാരിദ്ര്യമാണ് പ്രകടമാക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. സ്വകാര്യവൽക്കരണം ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും പരാജയപ്പെട്ട ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ആകുന്നില്ലെന്നും സംഘടന പറഞ്ഞു.

from Oneindia.in - thatsMalayalam News https://ift.tt/2TebPVL
via IFTTT
Next Post Previous Post