പുരി രഥോത്സവം ഈ വര്‍ഷം ഇല്ല; സുപ്രീം കോടതി സ്റ്റേ

പുരി: ലോക പ്രശസ്തമായ ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവം ഈ വര്‍ഷം ഒഴിവാക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് രഥോത്സവം സുപ്രീം കോടതി റദ്ദാക്കിയത്. ജൂണ്‍ 23 മുതല്‍ നടക്കേണ്ടിയിരുന്ന രഥോത്സവമാണ് റദ്ദാക്കിയത്. 20 ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ് ഇവിടെ നടത്താറ്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഏര്‍പ്പെടുത്തിയത്.

from Oneindia.in - thatsMalayalam News https://ift.tt/3fBcidh
via IFTTT
Next Post Previous Post