ഫേസ്ബുക്കിലൂടെയുളള മാപ്പ് സ്വീകരിക്കില്ല, ഷെയിൻ നിഗത്തിനോട് അയയാതെ ഫിലിം ചേംബർ

കൊച്ചി: നിര്‍മാതാക്കള്‍ക്ക് മനോരോഗമമാണോ എന്ന പ്രസ്താവനയില്‍ മാപ്പ് പറഞ്ഞിട്ടും ഷെയിന്‍ നിഗത്തോട് സിനിമാ സംഘടനകള്‍ അയഞ്ഞിട്ടില്ല. മലയാള സിനിമയില്‍ നിന്ന് മാത്രമല്ല തെന്നിന്ത്യയിലെ മറ്റ് സിനിമകളില്‍ നിന്നും ഷെയിന്‍ നിഗത്തെ വിലക്കി ഒതുക്കാനാണ് നീക്കം. പ്രശ്‌നത്തില്‍ സമവായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഷെയിന്‍ നിഗം പ്രകോപനപരമായ പ്രസ്താവന നടത്തി എന്നതാണ് അമ്മ അടക്കമുളള സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഷെയിനിന്റെ മാപ്പ് സ്വീകരിക്കില്ല എന്നാണ് ഫിലിം ചേംബര്‍ വ്യക്തമാക്കിയിരിക്കുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/2qKx5Ya
via IFTTT
Next Post Previous Post