ഷെയിൻ മാപ്പ് ചോദിച്ചിട്ടും വഴങ്ങാതെ നിർമ്മാതാക്കൾ, പ്രശ്നം ഒത്ത് തീർപ്പാക്കണമെങ്കിൽ ഒരു കണ്ടീഷൻ

കൊച്ചി: ആഴ്ചകള്‍ പിന്നിട്ടിട്ടും അവസാനിക്കാതെ മലയാള സിനിമാ ലോകത്ത് ഷെയിന്‍ നിഗം വിവാദം. നിര്‍മ്മാതാക്കളെ ഷെയിന്‍ നിഗം മനോരോഗികള്‍ എന്ന് വിളിച്ചതോടെയാണ് വിവാദം ചൂടുപിടിച്ചത്. ഇതോടെ സമവായ ചര്‍ച്ചകള്‍ വഴിമുട്ടി. നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിശേഷിപ്പിച്ചതില്‍ ഷെയിന്‍ നിഗം കഴിഞ്ഞ ദിവസം മാപ്പ് ചോദിച്ച് കത്തെഴുതിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും നിര്‍മ്മാതാക്കള്‍ വഴങ്ങിയേക്കില്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇതോടെ ഷെയിൻ പ്രശ്നത്തിൽ പരിഹാരം ഇനിയും നീളും.

from Oneindia.in - thatsMalayalam News https://ift.tt/352KvNq
via IFTTT
Next Post Previous Post