ഷെയ്ൻ വിവാദത്തിൽ മഞ്ഞുരുകുന്നില്ല, പ്രശ്നപരിഹാര ചർച്ചയ്ക്ക് ആരും സമീപിച്ചില്ലെന്ന് വെളിപ്പെടുത്തൽ!

കൊച്ചി: നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ നിര്‍മ്മാതാക്കാള്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ മഞ്ഞുരുകുന്നതിന്റെ ലക്ഷണങ്ങളാണുളളത്. ഷെയ്ന്‍ നിഗം തിരിച്ച് വരണമെന്ന് വെയില്‍ സിനിമയുടെ സംവിധായകന്‍ തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു. ഷെയ്‌നെ വിലക്കരുതെന്നും സിനിമകള്‍ പൂര്‍ത്തിയാക്കണം എന്നുമാണ് താരസംഘടനയായ അമ്മയുടേയും ഫെഫ്കയുടേയും അടക്കം അഭിപ്രായം. തിരക്കിട്ട നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കേ പ്രശ്‌നപരിഹാരത്തിന് തങ്ങളെ ആരും സമീപിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

from Oneindia.in - thatsMalayalam News https://ift.tt/2DGX5GX
via IFTTT
Next Post Previous Post