നിർമ്മാതാക്കൾക്ക് മുന്നിൽ മുട്ടുമടക്കി ഷെയിൻ നിഗം, സംഘടനകൾക്ക് താരത്തിന്റെ കത്ത്, പുതിയ വഴിത്തിരിവ്!

കൊച്ചി: മലയാള സിനിമയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഷെയിന്‍ നിഗം വിവാദത്തിന്റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. പ്രശ്‌നം അവസാനിപ്പിക്കാനുളള ഒത്തുതീര്‍പ്പ് ചര്‍ച്ചകളെല്ലാം വഴിമുട്ടി കിടക്കുകയാണ്. ഷെയിനോട് വിട്ടുവീഴ്ച വേണ്ട എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. മനോരോഗി പരാമര്‍ശത്തില്‍ ഷെയിന്‍ നിഗം ഫേസ്ബുക്കിലൂടെ നേരത്തെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായില്ല. തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ താരം മുട്ട് മടക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.  

from Oneindia.in - thatsMalayalam News https://ift.tt/2Q0KnJM
via IFTTT
Next Post Previous Post