ഘസ്‌നി പ്രവിശ്യയിൽ അഫ്ഗാൻ വിമാനം തകർന്നു വീണു; യാത്രയിലുണ്ടായിരുന്നത് 83 പേർ!

കാബൂൾ: അഫ്ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു. താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായ ഘസ്‌നി പ്രവിശ്യയിലാണ് വിമാനം തകർന്നു വീണത്. 83 യാത്രികരുമായി അഫ്ഗാൻ യാത്രാവിമാനമായ ഏരിയാന എയർലൈൻസ് തകർന്ന് വീണത്. യാത്രികരുടേയും വിമാന ജീവനക്കാരുടേയും എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 83 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.

from Oneindia.in - thatsMalayalam News https://ift.tt/30UydpS
via IFTTT
Next Post Previous Post