'സ്ത്രീകള്‍ പങ്കെടുത്തില്ല'; ഷെഹീന്‍ബാഗിലെ സമരത്തിലെ പെണ്‍കുട്ടികളെ 'ക്രോപ്പ്'ചെയ്ത് സമസ്ത,വിശദീകരണം

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പരിപാടികളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് സമസ്തയില്‍ വിവാദം. റിപബ്ലിക് ദിനത്തില്‍ ഷഹീന്‍ബാഗില്‍ നടന്ന എസ്കെഎസ്എഫ് പരിപാടിയില്‍ സ്ത്രീകള്‍ പങ്കെടുത്തതാണ് പുതിയ തര്‍ക്കത്തിന് വഴിവെച്ചിരിക്കുന്നത്. പ്രതിഷേധ പരിപാടിയില്‍ പെണ്‍കുട്ടികള്‍ പങ്കെടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സമസ്തയുടെ നിര്‍ദ്ദേശം തള്ളി പെണ്‍കുട്ടികള്‍ സമരത്തില്‍ പങ്കെടുത്തുവെന്ന രീതിയിലായിരുന്നു സമൂമമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍.

from Oneindia.in - thatsMalayalam News https://ift.tt/2vlprFy
via IFTTT
Next Post Previous Post