മഹാരാഷ്ട്ര സർക്കാരിൽ പൊട്ടിത്തെറി! ശിവസേനയുടെ ഏക മുസ്ലീം മന്ത്രി രാജി വെച്ചതായി റിപ്പോർട്ട്!

മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സര്‍ക്കാരില്‍ പൊട്ടിത്തെറി. മന്ത്രിസഭാ വികസനത്തെ തുടര്‍ന്ന് ഉടലെടുത്ത അസംതൃപ്തി ശിവസേന മന്ത്രിയുടെ രാജിയിലേക്ക് എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ശിവസേനയുടെ ഏക മുസ്ലീം മന്ത്രിയായ അബ്ദുള്‍ സത്താര്‍ രാജി വെച്ചതായാണ് വിവരം. വകുപ്പ് വിഭജനത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണം എന്നാണ് സൂചന. സര്‍ക്കാര്‍ രൂപീകരിച്ച് ദിവസങ്ങള്‍ കഴിയുന്നതിനിടെയുളള മന്ത്രിയുടെ രാജി കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ്. അതേസമയം ശിവസേന നേതൃത്വം രാജിവാര്‍ത്ത നിഷേധിച്ചു.  

from Oneindia.in - thatsMalayalam News https://ift.tt/2STEyQd
via IFTTT
Next Post Previous Post