മാധ്യമ പ്രവര്‍ത്തകന്‍ ഡോ ഐവി ബാബു അന്തരിച്ചു

കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഇല്ലത്ത് വയലക്കര ഡോ. ഐ.വി ബാബു അന്തരിച്ചു.വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. തത്സമയം ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്ന ഐവി ബാബു . നേരത്തേ ദേശാഭിമാനി, സമകാലിക മലയാളം വാരിക, മംഗളം ദിനപത്രം എന്നീ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.ഗ്രന്ഥശാലാ സംഘം മുൻ സംസ്ഥാന സെക്രട്ടറി ഐവി ദാസിന്റെ മകനാണ്.

from Oneindia.in - thatsMalayalam News https://ift.tt/2NBksXD
via IFTTT
Next Post Previous Post