പെൻഷൻ വാങ്ങാൻ ബാങ്കിൽ ക്യൂ നിൽക്കേണ്ട; പണം പോസ്റ്റുമാൻ വീട്ടിൽ എത്തിക്കും
തിരുവനന്തപുരം; പെൻഷൻ വാങ്ങുന്നതിനായി ബാങ്കുകളിലെ തിരക്ക് ഒഴിവാക്കാൻ ഇനി തപാൽ വകുപ്പിന്റെ സഹായവും. പോസ്റ്റുമാൻ വഴി വീട്ടിൽ പണം എത്തിക്കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. പോസ്റ്റുമാന്റെ സേവനം വേണമെങ്കിൽ ആകെ ചെയ്യേണ്ടത് ഉപഭോക്താക്കൾ അടുത്തുള്ള പോസ്റ്റോഫീസുമായോ അല്ലെങ്കിൽ ഓരോ തപാൽ ഡിവിഷനിലും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈനുമായോ ബന്ധപ്പെടുക മാത്രമാണെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഈ സേവനം തികച്ചും സൗജന്യമാണ്.
from Oneindia.in - thatsMalayalam News https://ift.tt/3dVgvZn
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3dVgvZn
via IFTTT