മുല്ലപ്പളളിക്കൊപ്പം തൂക്കി നോക്കാവുന്ന ഒരു സിപിഎം നേതാവിന്റെ പേര് പറയാമോ കമ്യൂണിസ്റ്റുകാരേ; കുറിപ്പ്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ വിമര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ വിദേശത്തെ കോടീശ്വരന്മാരുമായി മാത്രം ചര്‍ച്ച ചെയ്തു എന്നാണ് മുല്ലപ്പളളി കുറ്റപ്പെടുത്തിയത്. ഇത്രയും ഇടുങ്ങിയ മനസ്സ് ദുരന്തമുഖത്തെങ്കിലും കാണിക്കരുതെന്ന് പിണറായി തിരിച്ചടിച്ചു. പിണറായിക്ക് മുല്ലപ്പളളിയോട് പണ്ടേ കുന്നായ്മയുണ്ട് എന്നാണ് ചെന്നിത്തല പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനും പിണറായിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
from Oneindia.in - thatsMalayalam News https://ift.tt/3e98O1S
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3e98O1S
via IFTTT