കൊവിഡ് പ്രതിസന്ധിയിൽ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ നീക്കം! മുന്നിൽ സിപിഎം, കോൺഗ്രസിനടക്കം കത്ത്!

ദില്ലി: കൊവിഡ് ലോക്ക്ഡൗണ്‍ രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ത്തിരിക്കുകയാണ്. യാതൊരു മുന്നൊരുക്കവും ഇല്ലാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിന് അതില്‍ നിന്ന് പുറത്ത് വരാനും ഒരു പദ്ധതിയും ഇല്ലെന്നാണ് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ അടക്കം കേന്ദ്രത്തിന് എതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതിനിടെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാനുളള ശ്രമവും നടക്കുകയാണ്.

from Oneindia.in - thatsMalayalam News https://ift.tt/3c25kNl
via IFTTT
Next Post Previous Post