കോൺഗ്രസിന്റെ വിജയം, സോണിയയെ അധിക്ഷേപിച്ച അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി!

ദില്ലി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. വര്‍ഗീയ പരാമര്‍ശം നടത്തിയതിന് മുംബൈ പോലീസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് അര്‍ണബ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തളളി. കേസ് സിബിഐക്ക് വിടണം എന്ന ആവശ്യവും സുപ്രീം കോടതി തളളിക്കളഞ്ഞു. അര്‍ണബിന് എതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന കോണ്‍ഗ്രസിന്റെ കൂടി വിജയമാണ് കോടതി വിധിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/2ZhXEmv
via IFTTT
Next Post Previous Post