രഹ്നയുടെ ജാമ്യാപേക്ഷ; പൊലീസ് നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി; വ്യാഴാഴ്ച്ച പരിഗണിക്കും

കൊച്ചി: നഗ്നന ശരീരത്തില്‍ മക്കളെകൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച കേസില്‍ രഹ്നന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിലപാട് വ്യക്തമാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. വ്യാഴാഴ്ച്ചയാണ് രഹ്നയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു രഹ്ന മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.തനിക്കെതിരായ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്നും പരാതിക്ക് പിന്നാല്‍ മത, രാഷ്ട്രീയ വൈരാഗ്യമാമെന്ന് ചൂണ്ടികാട്ടിയാണ് ഹരജി.

from Oneindia.in - thatsMalayalam News https://ift.tt/31sxjTH
via IFTTT
Next Post Previous Post