കടൽക്കൊല കേസ്: ഇറ്റാലിയന്‍ നാവികര്‍ക്ക് എതിരായ കേസ് അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ

ദില്ലി: ഇറ്റാലിയന്‍ നാവികര്‍ക്ക് എതിരായ കേസ് അവസാനിപ്പിക്കുന്നതിനായി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ കോടതികള്‍ക്ക് വിചാരണ ചെയ്യാനാകില്ലെന്ന് അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. അതേസമയം കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിക്കാനുളള അര്‍ഹത ഉണ്ടെന്നും അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധിച്ചു.

from Oneindia.in - thatsMalayalam News https://ift.tt/3faWheB
via IFTTT
Next Post Previous Post