ഗോഡ്‌സെ പരാമര്‍ശത്തില്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും ശക്തമായി അപലപിക്കുന്നതായി അമിത് ഷാ

ദില്ലി: ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സേയെ ദേശഭക്തനെന്ന് വിളിച്ച ബിജെപി എംപി പ്രഗ്യാസിംഗിന്റെ പരാമര്‍ശത്തെ പാര്‍ട്ടിയും സര്‍ക്കാരും അപലപിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മുംബൈയില്‍ നടന്ന ഇക്കണോമിക് ടൈംസ് അവാര്‍ഡ് ദാന ചടങ്ങില്‍ മുതിര്‍ന്ന വ്യവസായി രാഹുല്‍ ബജാജിന്റെ അഭിപ്രായത്തിന് മറുപടി പറയുകയായിരുന്നു ഷാ. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രഗ്യയുടെ പരാമര്‍ശത്തെ ഇതിനോടകം അപലപിച്ചിട്ടുണ്ട്.

from Oneindia.in - thatsMalayalam News https://ift.tt/37Vk5Qg
via IFTTT
Next Post Previous Post