മൊബൈല്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുമെന്ന് എയര്‍ടെല്‍, ഡിസംബര്‍ മൂന്ന് മുതല്‍ പ്രാബല്യത്തില്‍

ദില്ലി: മൊബൈല്‍ നിരക്കുകളില്‍ വര്‍ധന പ്രഖ്യാപിച്ച് ഭാരതി എയര്‍ടെല്‍. ഡിസംബര്‍ മൂന്നിന് ഇത് പ്രാബല്യത്തില്‍ വരുമെന്ന് എയര്‍ടെല്‍ അറിയിച്ചു. നേരത്തെ വോഡഫോണ്‍-ഐഡിയ നിരക്കുകളില്‍ വര്‍ധനവുണ്ടായിരുന്നു. നിലവില്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും നിരക്ക് കൂട്ടാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിരക്കുകളില്‍ 42 ശതമാനം വര്‍ധനവാണ് ഉണ്ടാവുക. പ്രീപെയ്ഡ് ഉപഭോക്താക്കളിലാണ് ഇത് ആദ്യം നിലവില്‍ വരിക.

from Oneindia.in - thatsMalayalam News https://ift.tt/2L94N0j
via IFTTT
Next Post Previous Post