പൗരത്വ ഭേദഗതി ബില്ലിൽ പരോക്ഷ വിമർശനവുമായി ടിക്കാറാം മീണ; ചലർക്ക് ഭരണത്തിന്റെ അഹങ്കാരം!

മലപ്പുറം: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്താകെ പ്രക്ഷോഭങ്ങൾ നടക്കുമ്പോൾ, ബില്ലിനെ പരോക്ഷമായി വിമർശിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ടിക്കറാം മീണ. ഭരണത്തിന്‍റെ അഹങ്കാരത്തിൽ ചിലർ ജനത്തെ ബുദ്ധിമുട്ടിക്കാൻ ശ്രമിക്കുകയാണ്. വിദ്യാര്‍ത്ഥികളെ വെടിവക്കുന്ന സംഭവങ്ങൾ വരെ ദില്ലിയിൽ അരങ്ങേറി. ആരെങ്കിലും ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചാൽ അത് നടക്കാൻ പോകുന്നില്ലെന്ന് ടിക്കാറാം മീണ തിരൂരങ്ങാടിയിൽ പറഞ്ഞു. മതനിരപേക്ഷതയാണ് ഭാരതത്തിന്റെ പൈതൃകം.

from Oneindia.in - thatsMalayalam News https://ift.tt/2PPle51
via IFTTT
Next Post Previous Post