'അമ്മ'യുടെ ആദ്യ നീക്കം പൊളിഞ്ഞു; വിലക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിര്‍മ്മാതാക്കള്‍

തിരുവനന്തപുരം: ആഴ്ചകളായി നീണ്ട് നില്‍ക്കുന്ന ഷെയ്ന്‍ വിവാദത്തില്‍ ഉടന്‍ തന്നെ പരിഹാരം ഉണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നത്. നടന്‍ സിദ്ധിഖ് മുന്‍കൈയെടുത്തതോടെ പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞെന്നായിരുന്നു വിവരം. മാത്രമല്ല മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാമെന്നും നടന്‍ നിലപാട് വ്യക്തമാക്കി. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് അമ്മ ഭാരവാഹികള്‍ ഇന്ന് ഫെഫ്കയുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഷെയ്ന്‍ നിഗമത്തിന്‍റെ വിലക്കില്‍ നിര്‍മ്മാതാക്കള്‍ ഉറച്ച് നില്‍ക്കുകയാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി.

from Oneindia.in - thatsMalayalam News https://ift.tt/2LDqkP8
via IFTTT
Next Post Previous Post