#IndiaSupportsCAA; പൗരത്വ ഭേദഗതിയില്‍ ദേശീയ പ്രചാരണത്തിന് തുടക്കം കുറിച്ച് നരേന്ദ്ര മോദി

ദില്ലി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രചാരണം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. #IndiaSupportsCAA എന്ന ഹാഷ്ടാഗില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിന് തുടക്കമിട്ടത്. ആരുടേയും പൗരത്വം എടുക്കാനല്ല നിയമം എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിക്കുന്നത്. വോട്ടയാടപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് നിയമമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെടുന്നു. മോദിയുടെ ട്വീറ്റിന് പിന്നാലെ IndiaSupportsCAA എന്ന ഹാഷ്ടാഗ് ട്വീറ്ററില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടുംപിടിച്ചു.

from Oneindia.in - thatsMalayalam News https://ift.tt/2F85m7f
via IFTTT
Next Post Previous Post