'ഒരുവന്‍ കഴുത്തിന് കുത്തി പിടിക്കുന്നു;ബിഗ് ബോസില്‍ രജത് കുമാറിനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം'

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ ഷോയായ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായ ഡോ രജത് കുമാറിനെതിരെ മനുഷ്യത്വ രഹിതമായ പെരുമാറ്റമാണ് നടക്കുന്നതെന്ന് ആരോപണവുമായി സംവിധായകനും നടനുമായ ആലപ്പി അഷറഫ്. ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതായി അഷറഫ് പറഞ്ഞു. ടിക് ടോക് താരവും മറ്റൊരു മത്സരാര്‍ത്ഥിയുമായ ഫുക്രു രജിത് കുമാറിനെ കൈയ്യേറ്റം ചെയ്യുന്ന എപ്പിസോഡിന്‍റെ പ്രമോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവുമായി പരാതിയുമായി ആലപ്പ് അഷ്റഫ് രംഗത്തെത്തിയത്.

from Oneindia.in - thatsMalayalam News https://ift.tt/2Hjf3Rt
via IFTTT
Next Post Previous Post