കുടിയേറ്റ തൊഴിലാളികളെ നേരിട്ട് കണ്ട് രാഹുൽ;പിന്നാലെ തൊഴിലാളികളെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തെന്ന്

ദില്ലി; കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന ആവശ്യമാണ് കോൺഗ്രസും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും സർക്കാരിനോട് ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറാനായി തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് 7500 രൂപ വീതം നേരിട്ട് കൈമാറണമെന്നും രാഹുൽ ഗാന്ധി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ദുരിതം അനുഭവിക്കുന്ന തൊഴിലാളികളുമായി നിരത്തിൽ ഇറങ്ങി അവരുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ടിരിക്കുകയാണ് രാഹുൽ.

from Oneindia.in - thatsMalayalam News https://ift.tt/2Z90GJD
via IFTTT
Next Post Previous Post