യുദ്ധക്കളമായി ഹോങ്കോംഗ്.... ചൈനയുടെ സുരക്ഷാ നിയമത്തിനെതിരെ പ്രക്ഷോഭം, കണ്ണീര്‍വാതകം പ്രയോഗിച്ചു!!

ബെയ്ജിംഗ്: ഹോങ്കോംഗില്‍ പുതിയ സുരക്ഷാ നിയമം കൊണ്ടുവരാനുള്ള ചൈനയുടെ നീക്കത്തിനെതിരെ വമ്പന്‍ പ്രക്ഷോഭം. ആയിരങ്ങളാണ് പ്രതിഷേധത്തിനായി തെരുവില്‍ ഇറങ്ങിയത്. ചൈനയുടെ വിവാദ നിയമത്തിനെതിരെ ആദ്യത്തെ പ്രക്ഷോഭം കൂടിയാണിത്. ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കാനുള്ള ചൈനയുടെ നീക്കം കൂടിയാണ് ഈ നിയമം. അതേസമയം പ്രതിഷേധക്കാര്‍ക്കെതിരെ ഹോങ്കോംഗ് പോലീസ് കണ്ണീര്‍ വാതകവും കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചു. ഇവരെ പിരിച്ചുവിടാനാണെന്ന് പോലീസ് പറയുന്നു.

from Oneindia.in - thatsMalayalam News https://ift.tt/3c0cLDR
via IFTTT
Next Post Previous Post