സ്വപ്നയുടെ ഒരു കോടി, ജലീലിന്റെ കിറ്റ് കടത്തൽ, സിപിഎം തന്ത്രത്തിൽ മാധ്യമങ്ങൾ വീണെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നിന്നും ശ്രദ്ധ തിരിക്കാനുളള സിപിഎമ്മിന്റെ കുതന്ത്രമാണ് മാധ്യമപ്രവർത്തകർക്ക് എതിരെയുളള സൈബർ ആക്രമണം എന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഈ തന്ത്രത്തിൽ മാധ്യമങ്ങൾ വീണുകൊടുക്കുന്നു. മന്ത്രി കെ ടി ജലീലിന്റെ 'കിറ്റ് കടത്തലൽ' അടക്കമുളളവ വാർത്തയിൽ മാറ്റി നിർത്താൻ സിപിഎം എറിഞ്ഞ കല്ലാണ് സൈബർ ആക്രമണമെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിന്റെ കണ്ണുകെട്ടാനുള്ള വളഞ്ഞവഴികള്‍ വിലപ്പോകില്ലെന്നും ശോഭാ സുരേന്ദ്രൻ തുറന്നടിച്ചു.
from Oneindia.in - thatsMalayalam News https://ift.tt/3al2geY
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3al2geY
via IFTTT