കശ്മീരില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു, 22 പേര്‍ക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

ശ്രീനഗര്‍: കശ്മീര്‍ തലസ്ഥാനത്തെ ലാല്‍ ചൗക്കിലുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. അക്രമികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. വ്യാപക തിരച്ചില്‍ നടത്തുന്നുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയിരിക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു. തെരുവ് കച്ചവടക്കാരും പ്രദേശവാസികളുമുള്ള സ്ഥലത്താണ് ഗ്രനേഡ് പൊട്ടിയത്.

from Oneindia.in - thatsMalayalam News https://ift.tt/2NddsQV
via IFTTT
Next Post Previous Post