മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി സഖ്യം; ശിവസേന നേതാവ് പാര്‍ട്ടി വിട്ടു
മുംബൈ: ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാറിന്റെ മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെയെയെ തീരുമാനിച്ചതോടെ പാര്‍ട്ടിയില്‍ നിന്നു രാജി പ്രഖ്യാപിച്ച് ശിവസേന നേതാവ്. ശിവസേന നേതാവ് രമേശ് സോളങ്കിയാണ് ട്വിറ്ററിലൂടെ രാജി പ്രഖ്യാപിച്ചത്. ജീവിതത്തിലെ ഏറ്റവും സങ്കടമുള്ള തീരുമാനമാണ് താന്‍ ഇപ്പോള്‍ എടുക്കുന്നതെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. 21 വര്‍ഷമായി താന്‍ ശിവസേനയ്ക്കൊപ്പമുണ്ടായിരുന്നു. ഇതുവരെ പാര്‍ട്ടിയുടെ നിരവധി ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചു.
from Oneindia.in - thatsMalayalam News https://ift.tt/2ON3h5a
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2ON3h5a
via IFTTT