യെഡ്ഡിക്ക് മമതയുടെ മറുപടി; മംഗളൂരുവില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് 5 ലക്ഷം ധനസഹായം

കൊല്‍ക്കത്ത: മംഗളൂരുവില്‍ പൗരത്വ ഭേദഗതി നയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്ലപ്പെട്ട രണ്ട് പേരുടേയും കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം നല്‍കുമെന്ന് മമത വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും നിര്‍ത്തലാക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് മമത പറഞ്ഞു.

from Oneindia.in - thatsMalayalam News https://ift.tt/2ZvSlhd
via IFTTT
Next Post Previous Post