ദില്ലിയിൽ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപിടിച്ചു, 9 മരണം! പത്ത് പേർക്ക് പരിക്ക്

ദില്ലി: രാജ്യതലസ്ഥാനത്ത് വന്‍ തീപിടുത്തത്തില്‍ 9 മരണം. വടക്കന്‍ ദില്ലിയിലെ കിരാരിയിലാണ് തീപിടുത്തമുണ്ടായത്. വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപിടിക്കുകയായിരുന്നു. പത്ത് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പുലര്‍ച്ചെ 12.30തോടുകൂടിയാണ് ഗോഡൗണിന് തീപിടിച്ചത്. മൂന്ന് നിലക്കെട്ടിടത്തിന്റെ ഏറ്റവും താഴെയുളള നിലയില്‍ ആയിരുന്നു വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണ്‍. ഈ കെട്ടിടത്തില്‍ തീപിടുത്തം നിയന്ത്രിക്കാനുളള യാതൊരു വിധ സംവിധാനങ്ങളും ഇല്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

from Oneindia.in - thatsMalayalam News https://ift.tt/2EMPkzM
via IFTTT
Next Post Previous Post