മറാത്തി ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി വേണം; മോദിക്ക് ഉദ്ദവ് താക്കറെയുടെ കത്ത്

മുംബൈ: മറാത്തി ഭാഷയ്ക്ക് ശ്രേഷ്ഠ പദവി നല്‍കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ക്ലാസിക്കല്‍ ഭാഷയുടെ പദവി നേടുന്നതിനുള്ള മാനദണ്ഡങ്ങള്‍ മറാത്തി ഭാഷ കൃത്യമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് മുന്‍പാകെ ഇതുവരെ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. വളരെക്കാലമായി ഈ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പ്രധാനമന്ത്രി വ്യക്തിപരമായി ഇത് പരിശോധിക്കണം.

from Oneindia.in - thatsMalayalam News https://ift.tt/351YX8s
via IFTTT
Next Post Previous Post