ഹൈക്കോടതി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്തു!

കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. ആറാം നിലയിലെ കോടതി മുറിയില്‍ നിന്ന് പുറത്തേക്കോടിയെത്തി നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി രാജേഷ് പൈയാണ് (46) ആത്മഹത്യ ചെയ്തത്. രാജേഷ് അഭിഭാഷകനെ കാണാനായി കോടതിയിലെത്തിയതാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. രുതരമായി പരിക്കേറ്റ രാജേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

from Oneindia.in - thatsMalayalam News https://ift.tt/38cMPnC
via IFTTT
Next Post Previous Post