പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമി സമാധിയായി

ബെംഗളൂരു: പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമി (88) സമാധിയായി. ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകീട്ടോടെ ജീവന്‍ സുരക്ഷാ സംവിധാനത്തിന്‍റെ സഹായത്തോടെ അദ്ദേഹത്തെ പേജാവര്‍ മഠത്തിലേക്ക് മാറ്റിയിരുന്നു. ഡിസംബര്‍ 20 നാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

from Oneindia.in - thatsMalayalam News https://ift.tt/36aVp4X
via IFTTT
Next Post Previous Post