നിര്‍ഭയ കേസ് പ്രതികള്‍ക്ക് മരണവാറണ്ട് പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥലംമാറ്റി: നിയമനം സുപ്രീം കോടതിയിൽ!!

ദില്ലി: 2012ലെ നിര്‍ഭയ കൂട്ടബലാത്സംഗ- കൊലപാതക കേസിലെ നാല് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച സെഷന്‍സ് ജഡ്ജിയെ സ്ഥലം മാറ്റി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സതീഷ് കുമാര്‍ അറോറയെയാണ് സ്ഥലം മാറ്റിയത്. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ അഡീഷണല്‍ രജിസ്ട്രാറായി അറോറയെ സുപ്രീംകോടതിയിലേക്ക് സ്ഥലം മാറ്റിയതായി ദില്ലി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പട്യാല ഹൗസ് ജില്ലാ ജഡ്ജിക്ക് അയച്ച കത്തില്‍ പറയുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2NVtsqK
via IFTTT
Next Post Previous Post