മൃതദേഹം തടയണയ്ക്കപ്പുറം, കൊണ്ടിട്ടതോ? ദുരൂഹത ഒഴിയാതെ ദേവനന്ദയുടെ മരണം
കൊല്ലം: പള്ളിമണ്‍ ഇളവൂരില്‍ വീട്ടില്‍ കളിച്ച് കൊണ്ടിരിക്കേയായിരുന്നു ആറുവയസുകാരി ദേവനന്ദയെ കാണാതായത്. തുടര്‍ന്ന് മണിക്കൂറുകളോളം നടത്തിയ പരിശോധനയ്ക്കൊടുവില്‍ ഇന്ന് രാവിലെയോടെ ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കോസ്റ്റല്‍ പോലീസിന്‍റെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കണ്ടെടുത്തത്. ദേവനന്ദയുടെ മൃതദേഹ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ആറ്റില്‍ തടയണ നിര്‍മ്മിച്ചിരിക്കുന്നതിന് അപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയെന്നത് ദുരൂഹതയേറ്റുന്നുണ്ട്.
from Oneindia.in - thatsMalayalam News https://ift.tt/2uGYyfq
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2uGYyfq
via IFTTT