ബ്രിട്ടന് നടുക്കം! ചാൾസ് രാജകുമാരന് കൊവിഡ് 19! എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിൽ നിന്ന് മാറ്റി!

ലണ്ടന്‍: ലോകമൊട്ടാകെ കൊറോണ വൈറസ് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയും സ്‌പെയിനും അമേരിക്കയും അടക്കമുളള രാജ്യങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ ദിനംപ്രതിയെന്നോണം മരിച്ച് വീഴുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാര്‍ മുതല്‍ ഭരണാധികാരികള്‍ വരെ കൊവിഡിന്റെ കൈപ്പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും കൊവിഡ് 19 സ്ഥിരീകരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇക്കാര്യം ബ്രിട്ടീഷ് രാജകുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ചാള്‍സ് രാജകുമാരന്‍.

from Oneindia.in - thatsMalayalam News https://ift.tt/3dv3wxe
via IFTTT
Next Post Previous Post