മുംബൈയിൽ കേസന്വേഷിക്കാൻ ബിഹാർ പോലീസിന് അനുമതി വേണം: സുശാന്ത് കേസിൽ 'ഉടക്കി' മഹാരാഷ്ട്ര മന്ത്രി
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണം സംബന്ധിച്ച് ബിഹാർ പോലീസ് അന്വഷണം ആരംഭിച്ചതിന് പിന്നാലെ എതിർപ്പുമായി മഹാരാഷ്ട്ര മന്ത്രി. അനുമതിയില്ലാതെ ബിഹാർ പോലീസിന് സുശാന്ത് സിംഗിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കഴിയില്ലെന്നാണ് മഹാരാഷ്ട്ര മന്ത്രി ശംഭുരാജ് ദേശായിയുടെ വാദം. എന്ത് അന്വേഷണവും നടത്തുന്നതിന് മുമ്പായി ബിഹാർ പോലീസ് മഹാരാഷ്ട്ര പോലീസിനെ വിവരമറിയിക്കണമെന്നും മന്ത്രി പറയുന്നു. മന്ത്രിയെ ഉദ്ധരിച്ച് സീ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
from Oneindia.in - thatsMalayalam News https://ift.tt/30jNxxw
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/30jNxxw
via IFTTT