വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് യുവാവ് മരണപ്പെട്ട സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
പത്തനംതിട്ട: വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാള്‍ മരണപ്പെട്ട സംഭവം വലിയ വിവാദങ്ങളിലേക്ക് വഴിവെച്ചിരിക്കുകയാണ്. സിസിടിവി തകര്‍ത്തെന്നാരോപിച്ചായിരുന്നു മത്തായിയെന്നയാളെ വനം വകുപ്പ് കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് മണിക്കൂറുകള്‍ക്കകം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരിക്കുകയാണ്. മത്തായിയുടെ മരണത്തില്‍ ദുരൂഹത നീങ്ങാത്ത സാഹചര്യത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നത് വരെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നാണ് കുടുബത്തിന്റെ നിലപാട്.
from Oneindia.in - thatsMalayalam News https://ift.tt/3gxanYp
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3gxanYp
via IFTTT