കുട്ടികള്‍ക്കെതിരായ അതിക്രമം; പരസ്യമായി തൂക്കിലേറ്റാന്‍ പാകിസ്താന്‍

ഇസ്ലാമാബാദ്: കുട്ടികളെ പീഡിപ്പിക്കുന്ന കേസിലെ കുറ്റവാളികളെ പരസ്യമായി തൂക്കിലേറ്റണമെന്ന പ്രമേയം പാകിസ്താന്‍ ദേശീയ അസംബ്ലി പാസാക്കി. മന്ത്രി അലി മുഹമ്മദ് ഖാന്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. കുറ്റവാളികളെ പരസ്യമായി തൂക്കിലേറ്റിയാല്‍ കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് പ്രമേയത്തില്‍ പറയുന്നു. അതേസമയം, പ്രമേയത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തുവന്നു. പരസ്യമായ തൂക്കിലേറ്റല്‍ നിയമവ്യവസ്ഥ തകരാര്‍ ഇടയാക്കുമെന്ന അഭിപ്രായമാണ് ചിലര്‍ മുന്നോട്ടുവച്ചത്.

from Oneindia.in - thatsMalayalam News https://ift.tt/2SSmfuD
via IFTTT
Next Post Previous Post