കോൺഗ്രസിന് വൻ ബൂസ്റ്റ്; തുണച്ച് സുപ്രീം കോടതി!! ബിഎസ്പി എംഎൽഎമാരുടെ അയോഗ്യതയിൽ ഇടപെടില്ല
ജയ്പൂർ; വിശ്വാസ വോട്ടെടുപ്പിന് മുൻപ് രാജസ്ഥാനിൽ രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമാകുന്നു. വിമത സ്വരം ഉയർത്തിയ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള 19 എംഎൽഎമാർ കഴിഞ്ഞ ദിവസം കോൺഗ്രസിലേക്ക് മടങ്ങിയിരുന്നു. ഗെഹ്ലോട്ട് സർക്കാരിനൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നേതാക്കൾ. ഇതോടെ മധ്യപ്രദേശിന് സമാനമായ രീതിയിൽ രാജസ്ഥാനിലെ സർക്കാരിനേയും താഴെയിറക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കാണ് തിരിച്ചടിയായത്. ഏറ്റവും ഒടുവിലായി ബിഎസ്പി എംഎൽഎമാരുടെ പിന്തുണയും ഉറപ്പാക്കിയിരിക്കുകയാണ്
from Oneindia.in - thatsMalayalam News https://ift.tt/2DYVjUQ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2DYVjUQ
via IFTTT